പാലക്കാട് ഷൊര്‍ണൂരില്‍ നിന്നും മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീര്‍ത്തന എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.
തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കുകയായിരുന്നു. ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും.