• Sat. Nov 2nd, 2024

24×7 Live News

Apdin News

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: പുഴയിലേക്ക് വീണയാളെ കണ്ടെത്താനായില്ല

Byadmin

Nov 2, 2024


ഷൊര്‍ണൂരിലുണ്ടായ ട്രെയിനപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്താനായില്ല. പുഴയിലേക്ക് തെറിച്ചുവീണ ലക്ഷ്മണന്റെ മൃതദേഹമാണ് കണ്ടെത്താനാവാഞ്ഞത്. തിരച്ചില്‍ നാളെ രാവിലെ ഏഴിന് പുനരാരംഭിക്കുമെന്ന് ഷൊര്‍ണൂര്‍ എസ്ഐ മഹേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ്സ് ട്രെയിന്‍ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്. തമിഴ്നാട് സ്വദേശികളായ റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്.

ട്രെയിന്‍ വരുന്നത് തൊഴിലാളികള്‍ അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. ട്രെയിന്‍ വരുന്ന സമയം നാലുപേരും പാളത്തിലായിരുന്നു. മൂന്ന് പേരുട മൃതദേഹം റെയില്‍ പാളത്തിന് സമീപത്തു നിന്നാണ് കിട്ടിയത്. മൃതദേഹങ്ങള്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. റെയില്‍വേ പൊലീസും ഷൊര്‍ണൂര്‍ പൊലീസും സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

By admin