• Thu. Dec 5th, 2024

24×7 Live News

Apdin News

ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തേക്ക് തിരിച്ചു

Byadmin

Dec 4, 2024


ഷൊര്‍ണൂര്‍: തകരാറിനെത്തുടര്‍ന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തേക്ക് തിരിച്ചു. പുതിയ എഞ്ചിൻ ഘടിപ്പിച്ചതിനു ശേഷമാണ് യാത്ര പുനഃരാരംഭിച്ചത്. വൈദ്യതി സംവിധാനത്തിലെ തകരാറാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂന്നരമണിക്കൂറോളമാണ് ട്രെയിന്‍ ഷൊര്‍ണൂര്‍ റയില്‍വേസ്റ്റേഷനില്്‍ നിര്‍ത്തി ഇട്ടത്.

ബുധനാഴ്ച വൈകിട്ട് നാലരയ്‌ക്കു ശേഷമാണ് ട്രെയിൻ ഷൊര്‍ണൂരിലെത്തിയത്. തകരാര്‍ സംഭവച്ചതിനെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താനായി അങ്കമാലിയില്‍ പ്രത്യേകസ്റ്റോപ് അനുവദിച്ചിട്ടുണ്ട്.

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഷൊർണൂർ ഭാരതപ്പുഴക്ക് സമീപം ട്രെയിൻ നിന്നുപോകുകയായിരുന്നു. ഇരുവശങ്ങളും ചതുപ്പ് നിലവും മറ്റു ട്രാക്കുകളും ഉണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിച്ചില്ല. എസി കൃത്യമായി പ്രവർത്തിക്കാതിരുന്നതും ദുരിതം ഇരട്ടിയാക്കി. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുമെന്നു റെയിൽവേ അറിയിച്ചു.



By admin