
പാലക്കാട്: ഷൊർണൂരിൽ നഗരസഭയിൽ 20 വാർഡുകൾ എണ്ണി കഴിഞ്ഞപ്പോൾ ബിജെപിക്ക് മേൽക്കൈ. 9 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. 8 വാർഡുകളിൽ എൽഡിഎഫ് നേടി. കോൺഗ്രസ് 3 സീറ്റുകൾ നേടി.
15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് നഗരസഭ ആറാം വാർഡ് തോണി പാളയത്ത് ബിജെപിക്ക് ജയം. 5 വോട്ടിനാണ് സ്ഥാനാർത്ഥി ദിവ്യ സന്തോഷിന്റെ ജയം. കൊച്ചി കോർപ്പറേഷനിൽ ആദ്യ വിജയം ബിജെപിക്ക്. സിറ്റിങ് സീറ്റായ ഐലൻഡ് നോർത്ത് വാർഡിൽ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയെ പരാജയപ്പെടുത്തി ബിജെപിയുടെ പത്മകുമാരി വിജയിച്ചു.
കൊട്ടാരക്കര നഗരസഭ പത്താം വാർഡിൽ എൻഡിഎ സ്ഥാനാർഥി പ്രസന്ന അനിൽ വിജയിച്ചു. LDF സീറ്റാണ് പിടിച്ചെടുത്തത്.