• Sun. Sep 14th, 2025

24×7 Live News

Apdin News

ഷോർട്ട് സർക്യൂട്ട്; ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

Byadmin

Sep 14, 2025


ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായൽ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലിൽ എത്തിയപ്പോഴാണ് തീപിടിച്ചത്.

ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഹൗസ് ബോട്ടിന്റെ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റി കുമരകത്തേക്ക് തിരികെ അയച്ചു.

By admin