• Mon. May 12th, 2025

24×7 Live News

Apdin News

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

Byadmin

May 11, 2025


ചെന്നൈ: ഇതാണ് ഇളയരാജ. അദ്ദേഹത്തിന്റെ രാജ്യസ്നേഹം. ഇന്ത്യാ പാക് കൊടുമ്പിരിക്കൊള്ളുമ്പോള്‍ അധികം ആരും ചെയ്യാത കാര്യം രാജ ചെയ്തു. ദേശീയ പ്രതിരോധ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളവും ഒരു സംഗീത പരിപാടിക്ക് കിട്ടുന്ന പ്രതിഫലവും സംഭാവന ചെയ്തിരിക്കുന്നു. തീവ്രവാദത്തെ തുടച്ചുനീക്കി നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികനായകരുടെ വീരദൗത്യത്തിന് അഭിനന്ദനങ്ങളെന്നും ഇളയരാജ പറഞ്ഞു.

രാജ്യസഭാ എംപി എന്ന നിലയില്‍ കിട്ടുന്ന ഒരു മാസത്തെ ശമ്പളമാണ് സംഭാവനയായി നല‍്കുന്നത്. അദ്ദേഹം ഈയിടെ ഒരു സിംഫണി സൃഷ്ടിച്ചിരുന്നു. ബീഥോവനെപ്പോലെ, മൊസാര്‍ട്ടിനെപ്പോലെ. ആ സിംഫണിയുടെ പേര് സിംഫണി 1 വാലിയന്‍റ് എന്നാണ്. ഈയിടെ ലണ്ടനിലെ പ്രശ്തമായ റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ ഇളയരാജയുടെ നേതൃത്വത്തില്‍ ഈ സിംഫണി അവതരിപ്പിച്ചിരുന്നു. ഒരു ഇന്ത്യന്‍ സംഗീതജ്ഞന്‍ ഇങ്ങിനെ ഒരു സിംഫണി അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഇനി ഈ സിംഫണി അവതരിപ്പിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലം അപ്പാടെയും സംഭാവന ചെയ്യും.

ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങളുടെയും അവരുടെ ആശ്രിതരുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി സ്വമേധയാ സംഭാവനകൾ സ്വീകരിക്കുന്നതിനായി 1962 ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ സർക്കാർ സ്ഥാപനമാണ് നാഷണൽ ഡിഫൻസ് ഫണ്ട്. ഇത് അധികം പേര്‍ക്ക് അറിയില്ല. പക്ഷെ ഇളയരാജയ്‌ക്ക് വ്യക്തമായി അറിയാം.



By admin