• Thu. Oct 3rd, 2024

24×7 Live News

Apdin News

സംഘം എന്തുകൊണ്ടാണ് നിശബ്ദമായിരിക്കുന്നത്?

Byadmin

Oct 3, 2024



സംഘം എന്തുകൊണ്ടാണ് നിശബ്ദമായിരിക്കുന്നത്?    പ്രഭാത നടത്തത്തിന് പോയപ്പോൾ, ഹിന്ദു ആചാരങ്ങളിൽ അടിയുറച്ചുവിശ്വസിക്കുന്ന എന്റെയൊരു സുഹൃത്തും എന്നോടൊപ്പം ചേർന്നു. ഇക്കാലത്ത്, ദേശീയ, അന്തർദേശീയ രാഷ്‌ട്രീയവും മറ്റു വിഷയങ്ങളും എല്ലാവ രുടെയും ചർച്ച വിഷയങ്ങളാണല്ലോ. അദ്ദേഹവും, കശ്മീർ മുതൽ മണിപ്പൂർ ഹരിയാന, കേരളം തുടങ്ങി ബംഗാൾ വരെയുമുള്ള വിഷയങ്ങൾ എടുത്തിട്ടു.

നിശബ്ദനായി ഞാൻ അതെല്ലാം കേട്ടു കൊണ്ടിരുന്നു. പെട്ടെന്ന് അദ്ദേഹം പറ ഞ്ഞു,”ഈയിടങ്ങളിലെല്ലാം ഹിന്ദുക്കൾ അസ്വസ്ഥരാണ്. സംഘം എന്തുകൊണ്ടാ ണ് നിശബ്ദമായിരിക്കുന്നത്? ഇക്കാര്യ ങ്ങളിൽ സംഘത്തിന്റെ നിലപാടെന്താ ണ്?

ഇത് കേട്ട ഞാൻ ചോദിച്ചു,” സംഘം എന്താണ് എന്നറിയാമോ?”

“ഹിന്ദുക്കളുടെ ഒരു സംഘടന,” അദ്ദേഹം മറുപടി പറഞ്ഞു.

“നിങ്ങളൊരു ഹിന്ദുവാണോ?” ഞാൻ വീണ്ടു ചോദിച്ചു.

“എന്തുതരം ചോദ്യമാണിത്? ഞാൻ അടി യുറച്ച സനാതനി ഹിന്ദുവാണ്,” അദ്ദേഹം പറഞ്ഞു.

“അപ്പോൾ നിങ്ങൾക്ക് സംഘവുമായി ബ ന്ധമുണ്ട് അല്ലേ?”

“ഇല്ല” എന്നദ്ദേഹം മറുപടി പറഞ്ഞു.

“നിങ്ങളുടെ മകനോ പേരമകനോ, അടു ത്ത തലമുറയിലുള്ളവരോ, മറ്റു ബന്ധു ക്കളോ സംഘവുമായി ബന്ധമുണ്ടോ?” ഞാൻ ആരാഞ്ഞു.

“ഇല്ല, അവർക്കാർക്കും ഒരു ബന്ധവുമി ല്ല. എന്റെ മകൻ അവന്റെ തിരക്കുപിടിച്ച ജോലിയിൽ വ്യാപൃതനാണ്. എന്റെ പേര ക്കുട്ടികൾ വിദേശങ്ങളിലാണ്. ബന്ധുക്ക ളാകട്ടെ, എല്ലാവരും ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്. കുട്ടികൾ പഠനത്തിൽ മുഴുകിയിരിക്കുകയുമാണ്.”

“അപ്പോൾ നിങ്ങൾ പറഞ്ഞതിനർത്ഥം, RSS എന്നത്, നിങ്ങളും നിങ്ങളുടെ കുടും ബവും ഒഴികെ മറ്റെല്ലാ ഹിന്ദു ജനങ്ങളും ഉൾപ്പെട്ട ഒരു സംവിധാനമാണ് എന്നല്ലേ?”

അദ്ദേഹത്തിന് ദേഷ്യംപിടിച്ചു,… “നിങ്ങൾക്കിന്നെന്തുപറ്റി? എന്താണ് നി ങ്ങൾ പറയാനുദ്ദേശിക്കുന്നത്? 90% ആളുകളും ജോലിസംബന്ധമായി തിര ക്കിലാണ്; ഞാൻ മാത്രമല്ല. നിങ്ങളെന്തി നാണ് എന്നെ കുറ്റപ്പെടുത്തുന്നത്?”

“നിങ്ങൾ പറഞ്ഞുവരുന്നത്, 10% ഹിന്ദുക്കൾ മാത്രമാണ് RSS മായി ബന്ധം പുലർത്തുന്നത് എന്നല്ലേ?” ഞാൻ വീണ്ടും ചോദിച്ചു.

“എന്റെ വാർഡിൽ 10000 ത്തോളം പേരുണ്ട്. അവരെല്ലാം ഹിന്ദുക്കളാണ്. പക്ഷേ 10 – 15 പേർ മാത്രമേ രാവിലെ ശാഖയിൽ കാണാറുള്ളു. മറ്റുള്ളവരെ ഉത്സവങ്ങൾക്കും മറ്റുമാണ് സാധാരണ കാണാറുള്ളത്.”

“നിങ്ങൾ അവരുമായി എപ്പോഴെങ്കിലും ബന്ധപ്പെടാറുണ്ടോ?”

“ഇല്ല,” അദ്ദേഹം പറഞ്ഞു.

“അവരെയാരെയെങ്കിലും നിങ്ങൾ ഏതെ ങ്കിലും വിധത്തിൽ സഹായിക്കാറുണ്ടോ?”

“ഇല്ല.”

“അവരുടെ ചടങ്ങുകളിലോ മറ്റു കാര്യങ്ങ ളിലോ നിങ്ങൾ പങ്കെടുക്കാറുണ്ടോ?”

“ഇല്ല,” അദ്ദേഹം സമ്മതിച്ചു.

“പിന്നെന്തുകൊണ്ടാണ് നിങ്ങൾ സംഘ ത്തിൽനിന്നും ഇത്രയേറെ പ്രതീക്ഷി ക്കുന്നത്? സംഘവുമായി ബന്ധമുള്ളവർ ജോലിയൊന്നുമില്ലാത്തവരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

അവർക്കും ജോലിയും കുടുംബവുമൊ ക്കെയില്ലേ? നിങ്ങളുടെ ജോലിയെ ക്കുറി ച്ചും കുടുംബത്തെക്കുറിച്ചും നിങ്ങ ൾക്ക് ഉത്കണ്ഠയുള്ളതുപോലെ, അവരും ത ങ്ങളുടെ കുടുംബത്തെക്കുറിച്ചും ജോലി യെക്കുറിച്ചും ആധിയുള്ളവരാ ണ്.”

ഇതുകേട്ട് അദ്ദേഹം അസ്വസ്ഥനായി. ഞാൻ തുടർന്നു, ‘ഭാരത് മാതാ കി ജയ്’ എന്നും ‘വന്ദേ മാതരം’ എന്നും അവർ പറയുന്നതുകൊണ്ട് അവരെല്ലാ കാര്യവും ചെയ്യണമെന്ന് പ്രതീക്ഷിക്കാനാവുമോ? സാദ്ധ്യമായിട്ടും, നിങ്ങളെപോലുള്ളവർ ഇടപെടാത്ത വിഷയങ്ങളിൽ, സംഘത്തി ലുള്ളവർ ഇടപെടണമെന്നാണോ നിങ്ങ ൾ ഉദ്ദേശിക്കുന്നത്? സംഘാംഗങ്ങൾ നിങ്ങളെപ്പോലെ നിശ്ശബ്ദരും നിഷ്പക്ഷ രുമാകണമോ? എന്തിനുവേണ്ടി അവർ വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് നിങ്ങളെ സേവിക്കാൻ മാത്രമായി ജീവിക്കണം? നിങ്ങളിൽനിന്നും പിന്തുണ അവർ പ്രതീക്ഷിക്കുമ്പോൾ, നിങ്ങളവരെ നിഷ്ക്രിയരെന്ന് മുദ്രകുത്തുന്നു. അവഗണിക്കുന്നു. മതഭ്രാന്തരെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. അങ്ങിനെ വിളിക്കുന്നവർ, തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധി ക്കുകയാണ്, അതേസമയം, സമൂഹ ത്തിനും രാജ്യത്തിനുമായി സമയം ചിലവി ടുന്നുമില്ല. അവരെല്ലാം ഒരു ഹിന്ദു സംഘ ടനയുടെ ഭാഗമാണെങ്കിൽ, നിങ്ങളും ഹിന്ദുവല്ലേ? അവരുടെ മാത്രം കർത്തവ്യ മാവുന്നതും നിങ്ങളുടേതല്ലാത്തതുമാ വുന്നത് എങ്ങിനെയാണ്? ഭഗത് സിങ്ങും ആസാദും മരണത്തെ നേരിടേണ്ടിവന്നത് നിങ്ങളെപ്പോലെയുള്ള 90% വും ‘തമാശ’ നോക്കിക്കാണുകയായിരുന്നതുകൊണ്ടാണ്. 90% ഹിന്ദുക്കളും അന്ന് ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ അവരെ തൂക്കി ലേറ്റുവാൻ ബ്രിട്ടീഷ് ഭരണകൂടം ധൈര്യ പ്പെടുമായിരുന്നില്ല. ഇപ്പോഴും, ഹിന്ദുക്ക ൾക്ക് കുറച്ച് അവബോധമുണ്ടെങ്കിൽ, ‘വന്ദേ മാതരവും ഭാരത് മാതാ കീ ജയ്’ യും എതിർക്കുവാൻ ആരും ധൈര്യപ്പെ ടുമായിരുന്നില്ല.”

ഈ സംഭാഷണത്തിനുശേഷം, സംഘത്തെ പൂർണ്ണമായും പിന്തുണയ്‌ക്കു മെന്നും, അവരുടെ പരിപാടികളിൽ പങ്കെ ടുക്കുമെന്നും അയാൾ ഉറച്ച തീരുമാന മെടുത്തു. സാദ്ധ്യമെങ്കിൽ, നിങ്ങളേവരും അപ്രകാരമൊരു തീരുമാനത്തിലെത്തി ച്ചേരണം. കാരണം ആ തീരുമാനം കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

 Jayakumar

By admin