നാഗ്പൂര്‍: ആര്‍എസ്എസ്എസിന്റെ നൂറ് വര്‍ഷത്തെ യാത്ര സേവനത്തിന്റേതും സമര്‍പ്പണത്തിന്റേതുമാണെന്ന് വിജയദശമി ആശംസാ സന്ദേശത്തില്‍ ദലൈലാമ. എല്ലാ സ്വയംസേവകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ഭാരതം അനേകം സമ്പ്രദായങ്ങളുടെയും ദര്‍ശനങ്ങളുടെയും അറിവിന്റെയും ഉത്ഭവഭൂമിയാണ്. ഇതുകൊണ്ടാണ് ഈ നാടിനെ ‘വിശ്വഗുരു’ എന്ന് വിളിക്കുന്നത്. ഏതാനും ശതാബ്ദങ്ങളായി നേരിട്ടു വന്ന തിരിച്ചടികളില്‍ നിന്ന് ഭാരതം മുക്തമാവുകയാണ്. നിരവധി അനുകൂല ഘടകങ്ങളിലൂടെ, ഭാരതത്തിന്റെ പാരമ്പര്യങ്ങളും മൂല്യങ്ങളും വീണ്ടും ജീവസ്സുറ്റതായി. അതിനൊപ്പം ഭാരതീയ സംസ്‌കൃതിയുടെത് സംരക്ഷണത്തിനും പോഷണത്തിനും നിലകൊണ്ട സംഘത്തിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു.
വ്യക്തിപരമായ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച്, ഒരുമ എന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് സംഘം വളര്‍ന്നത്. സമര്‍പ്പിത ജീവിതം എങ്ങനെ നയിക്കണം എന്നാണ് സംഘത്തിലെ ഒരോരുത്തരും പഠിക്കുന്നത്. സംഘം എല്ലായ്‌പ്പോഴും ഭാരതീയ സമൂഹത്തെ ആത്മീയമായും ഭൗതികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും വളര്‍ത്തുന്നതിനും, വികസിപ്പിക്കുന്നതിനുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് പതിറ്റാണ്ടായി സംഘത്തെ അടുത്തറിയാമെന്നും സ്വയംസേവകരുടെ പ്രവര്‍ത്തനങ്ങള്‍ പ്രേരണാദായകമാണെന്നും ദലൈലാമ പറഞ്ഞു