• Thu. Apr 3rd, 2025

24×7 Live News

Apdin News

സംഘ് പരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ തുടര്‍ന്ന് എംപുരാനില്‍ നിന്ന് ഒഴിവാക്കിയ സീനുകള്‍ ഏതൊക്കെ?

Byadmin

Apr 2, 2025


ചിത്രത്തില്‍ ഗുജറാത്ത് മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉള്‍പ്പെടുത്തിയതാണ് സിനിമക്കെതിരെ ബിജെപി രംഗത്തെത്താന്‍ കാരണം. ഇതെ തുടര്‍ന്ന് സിനിമയില്‍ കടുംവെട്ട് നടത്തി. ചിത്രത്തിലെ 24 ഓളം സീനുകള്‍ ആണ് മാറ്റിയത്.

സീന്‍ 1

ഗുജറാത്ത് വംശഹത്യക്കിടെ നടന്ന മുസ്ലിം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍

ഹിന്ദുത്വവാദികള്‍ ഗര്‍ഭിണി ഉള്‍പ്പെടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം ഒഴിവാക്കി.

സിനിമയിലെ ഏറ്റവും നീളം കൂടിയ സിംഗിള്‍ കട്ട് ഇതാണ്.

സീന്‍ 2

ട്രാക്ടറുകളും മറ്റു വാഹനങ്ങളും ഉപയോഗിച്ച് കലാപകാരികള്‍ ഹിന്ദു അമ്പലങ്ങള്‍ക്ക് മുന്നിലൂടെ പോവുന്ന രംഗം ഒഴിവാക്കി

സീന്‍ 3

രാഷ്ട്രീയ എതിരാളികളെ ദേശീയ അന്വേഷണ ഏജന്‍സി (NIA ) ലക്ഷ്യം വെക്കുന്ന സീനുകള്‍ മ്യൂട്ട് ചെയ്തു.

സീന്‍ 4
മസൂദിന്റെയും സായിദിന്റെയും സംഭാഷണം ഒഴിവാക്കി.

ഹിന്ദുത്വ ഭീകരര്‍ അക്രമിക്കാന്‍ വരുമ്പോള്‍ മസൂദ് മകനോട് പ്രാര്‍ത്ഥന പറഞ്ഞു കൊടുക്കുന്ന രംഗം ഒഴിവാക്കി

”ഞങ്ങള്‍ക്ക് അല്ലാഹു മതി. അവന്‍ ഏറ്റവും ഉത്തമനായ കാര്യപരിപാലകനാണ്” എന്നതാണ് പ്രാര്‍ത്ഥന.

നന്ദി കാര്‍ഡുകള്‍ ഒഴിവാക്കി .

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ജ്യോതിസ് മോഹനും I R S ന്റെയും പേര് നീക്കി.

ഹിന്ദുത്വ നേതാവായ വില്ലന്റെ ബാബ ബജ്‌റംഗി എന്ന പേര് ( ഗുജറാത്ത് വംശഹത്യയില്‍ കുറ്റക്കാരനായി പിടിക്കപ്പെട്ട ബാബു ബജ്‌റംഗിയുടെ പേരിനോട് സാമ്യത ഉണ്ട് ) ബല്‍ദേവ് എന്നാക്കി മാറ്റി.

By admin