• Tue. Dec 30th, 2025

24×7 Live News

Apdin News

സംസാരിച്ചിരിക്കുന്നതിനിടയില്‍ വയ്യാതെയായി: അമ്മയെക്കുറിച്ച് മോഹന്‍ലാല്‍

Byadmin

Dec 30, 2025



ജീവിതത്തില്‍ എല്ലാമെല്ലാമായ അമ്മയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് മോഹന്‍ലാല്‍. കുട്ടിക്കാലം മുതലേ തന്നെ പാട്ടിലും അഭിനയത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ലാലു എന്ന് അമ്മ പറഞ്ഞിരുന്നു. അന്ന് എന്തോ പാട്ട് പഠിപ്പിക്കാനായില്ല. കവിയൂര്‍ പൊന്നമ്മയും ലാലുവും ഒന്നിച്ച് വരുന്നത് കാണാന്‍ എനിക്കിഷ്ടമാണ്. പൊന്നമ്മയോടും ഞാന്‍ അതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ജെബി ജംഗക്ഷനില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അമ്മ മകനെക്കുറിച്ച് വാചാലയായത്. ജീവിതത്തില്‍ വില്ലനല്ല അവന്‍, അവനെ പിടിച്ച് വില്ലനാക്കിയതില്‍ എനിക്ക് സങ്കടമുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ നരേന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു മോഹന്‍ലാലിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ഞാന്‍ കൈയ്യും കാലുമൊക്കെ നോക്കാറുണ്ട്. എവിടെയെങ്കിലും ഒടിവോ, ചതവോ ഒക്കെ ഉണ്ടോയെന്ന് നോക്കും.

 

കാലങ്ങള്‍ക്ക് ശേഷമായി അമ്മയെ സ്‌ക്രീനില്‍ കണ്ട സന്തോഷമായിരുന്നു മോഹന്‍ലാല്‍ പങ്കുവെച്ചത്. അമ്മ ഇപ്പോള്‍ സംസാരിക്കും. അത്ര ക്ലാരിറ്റിയില്ല. പക്ഷേ, നമുക്ക് മനസിലാവും. എന്തിനാണ് നീ ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞ് അമ്മ വന്ന് കൈയ്യും, കാലുമൊക്കെ നോക്കാറുണ്ട്. ഫൈറ്റ് എന്ന് പറയുന്നത് ഏറ്റവും അപകടം നിറഞ്ഞ കാര്യമാണ്. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അമ്മയ്‌ക്ക് വയ്യാതെയായത്. ആര്‍ക്ക് വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണത്. മാതാ അമൃതാന്ദമയിയെ ആണ് ഞാന്‍ ആദ്യം വിളിക്കുന്നത്. തിരുവന്തപുരത്ത് വെച്ചായിരുന്നു ഇത് സംഭവിച്ചതെങ്കിലോ, അവിടെ ആരും കാണില്ലായിരുന്നല്ലോ. നമ്മുടെ ആശുപത്രിയിലേക്കാണ് മോന്‍ നേരെ കൊണ്ടുവന്നത്. നിങ്ങള്‍ ചിന്തിക്കുന്നു എന്നത് എനിക്ക് മനസിലാക്കാന്‍ പറ്റുന്നുണ്ടെന്ന് മനസിലായ സമയമാണ്.

 

എന്റെ ശബ്ദത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ അമ്മയ്‌ക്ക് മനസിലാവും. എനിക്കൊരു പനിയോ, ജലദോഷമോ വന്നാലും അമ്മ ചോദിക്കും. അത് അമ്മയ്‌ക്ക് മാത്രം മനസിലാവുന്നതാണ്. അതുപോലെ അമ്മയ്‌ക്ക് എന്തെങ്കിലും വന്നാല്‍ എനിക്കും മനസിലാവും. അന്നൊരിക്കല്‍ ഞാനും അങ്കിളും ആന്റിയുമൊക്കെ മാതാ അമൃതാനന്ദമയിയെ കാണാന്‍ പോയിരുന്നു. അന്നത്തെ ദിവസം പുറമെ നിന്നുള്ളവരെ കാണുന്നതായിരുന്നില്ല. അധികം ആള്‍ക്കാരൊന്നുമുണ്ടായിരുന്നില്ല അവിടെ. ഭസ്മമൊക്കെ തന്ന്, ഒരു ആപ്പിളും ഉമ്മയുമൊക്കെ തന്ന് അമ്മ പോയ്‌ക്കോളാന്‍ പറയും. അമ്മയുടെ കൈയ്യിലുണ്ടായിരുന്ന മുത്തുകളൊക്കെയുള്ള ഒരു ബ്രേസ്ലെറ്റുണ്ടായിരുന്നു. അതുവെച്ച് അമ്മ പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കാം. അതുപോലെയൊന്ന് കിട്ടിയാല്‍ കൊള്ളാമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ ചിന്തിക്കാന്‍ പാടില്ലെന്ന് പിന്നെ എനിക്ക് മനസിലായിരുന്നു.

 

അമ്മ അടുത്ത് വിളിച്ച് കൈയ്യിലുള്ള ബ്ലേസെറ്റ് എനിക്ക് ഊരിത്തന്നു. അതാണ് യഥാര്‍ത്ഥ സ്‌നേഹം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു മകന്റെ മനസിലുള്ള വികാരം അമ്മ മനസിലാക്കി. ആ അമ്മയുടെ കാര്യമല്ല പറയുന്നത്. എല്ലാ അമ്മമാരുടെയുമാണ്. അമ്മയെ ഞാന്‍ എല്ലാ ദിവസവും ഫോണ്‍ ചെയ്യും. പഴയ കാര്യങ്ങളാണ് കൂടുതലും ഓര്‍മ്മ വരുന്നത്. തന്മാത്രയെന്ന സിനിമയില്‍ അഭിനയിച്ച സമയത്ത് തന്നെ അങ്ങനെയൊരു അവസ്ഥ വന്നാലുള്ള കാര്യത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയതാണ്. അങ്ങനെയൊരു അമ്മയ്‌ക്കും സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം എന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

By admin