പൂക്കോട്ടുംപാടം: വകുപ്പ് മന്ത്രിക്കെതിരെ പ്രധിഷേധവുമായി എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി. പാര്‍ട്ടി നിലപാടിനൊപ്പം നില കൊള്ളാത്ത മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ലന്ന് എന്‍.സി.പി അമരമ്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് വിളിച്ച ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നിരന്തമായ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നടക്കുന്ന മലയോര മേഖലകളില്‍ താത്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിലമ്പുര്‍ സൗത്ത് ഡി.എഫ്.ഒ ജി ദനിക് ലാലിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് അമരമ്പലം മണ്ഡലം എന്‍.സി.പി കമ്മിറ്റി സ്വന്തം പാര്‍ട്ടിയിലെ മന്ത്രിക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയത്. മൂന്നുറോളം വരുന്ന താല്‍ക്കാലിക വാചര്‍മാരെ പിരിച്ചു വിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമായിട്ടുള്ള വന്യ ജീവി ആക്രമണങ്ങളില്‍ ഡി.എ.ഫ്.ഒ യെ സ്ഥലം മാറ്റിയത് കൊണ്ട് മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്‍.സി.പി അമരമ്പലം മണ്ഡലം പ്രസിഡന്റ് ടിപി ഹംസ പറഞ്ഞു.
ഡി.എഫ്.ഒ ജി ദനിക് ലാല്‍ വാച്ചര്‍ മാരെ തിരിച്ചെടുക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പറയുന്നു. ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ചെയ്യുന്നത്. കാടിന്റെ അതിര്‍ത്തി അറിയാത്തവരാണ് ഇവരെന്നും ആയതിനാല്‍ ഈ മേഖലകളില്‍ താത്കാലിക വാചര്‍മാര്‍ ഒരു പരിധി വരെ കാടിറങ്ങി വരുന്ന ആന അടക്കമുള്ള വന്യ മൃഗങ്ങളെ തുരത്താന്‍ സഹായകമായിട്ടുണ്ടായിരുന്നെന്നും ഇവരെയാണ് ഒരു വര്‍ഷമായി പിരിച്ച് വിട്ടിടുള്ളത് എന്നാണ് എന്‍.സി.പിയുടെ ആരോപണം.
ഇവര്‍ കോടതിയെ സമീപിച്ചിരുന്നെന്നും, പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ ഉള്ള ഹൈ കോടതി ഉത്തരവ് ഇപ്പോഴും മുഖ്യ മന്ത്രിയുടെ മേശ പുറത്തു ആണെന്നും അദ്ധേഹം കുറ്റപെടുത്തി, ആനയിറങ്ങാതിരിക്കാന്‍ കാരീരിപാടത്തു കുളം കുത്താനും മുളയും പ്ലാവ് അടക്കമുള്ളവ നട്ടുപിടിപ്പിക്കണമെന്നും രേഖമൂലം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. പിരിച്ചു വിട്ട വാച്ചര്‍മാരെ തിരിച്ചെടുത്തിട്ടില്ലെങ്കില്‍ 300 ഓളം വരുന്ന വാചര്മാരെയും അവരുടെ കുടുംബങ്ങളേയും അണി നിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ടി.പി ഹംസ പറഞ്ഞു. ഇത്തരം സമരങ്ങള്‍ക്ക് മേല്‍ കമ്മിറ്റിയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടോമി പാട്ടകരിമ്പ്, വിജയന്‍ പുഞ്ച എന്നിവര്‍ സംബന്ധിച്ചു.