• Mon. Jun 15th, 2026

24×7 Live News

Apdin News

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

Byadmin

Jun 15, 2026



തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. തുടർച്ചയായ രണ്ട് ദിവസം വാരാന്ത്യത്തിൽ നിശ്ചലമായിരുന്ന വിപണിയിലാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്. പവന് 1800 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 5000 രൂപയുടെ വർദ്ധനവാണ് സ്വർണ്ണവിലയിലുണ്ടായതെന്നും ശ്രദ്ധേയമാണ്.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി. ഇതിന് പിന്നാലെയാണ് പിന്നീട് വിപണിയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,120 രൂപയായി വർദ്ധിച്ചു. ഗ്രാമിന് 225 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,890 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

 

By admin