• Thu. Aug 7th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേര്‍ക്ക്

Byadmin

Aug 7, 2025


സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേര്‍ക്ക്. പാലക്കാട് 12, തിരുവനന്തപുരം 8, എറണാകുളം മലപ്പുറം 6, കണ്ണൂര്‍ പത്തനംതിട്ട 4 എന്നിങ്ങനെയാണ് കണക്കുകള്‍. എന്നാല്‍ ചികിത്സ തേടിയതില്‍ 110 പേര്‍ക്ക് ഡെങ്കിപ്പനി സംശയമുണ്ട്.

അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത് 11013 പേരാണ്. എന്നാല്‍ മലപ്പുറം ജില്ലയിലാണ് പനിബാധിതര്‍ കൂടുതല്‍. 2337 പേരാണ് ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. പാലക്കാട് കോഴിക്കോടും ആയിരത്തിനു മുകളില്‍ പ്രതിദിന പനിബാധിതരുണ്ട്.

സംസ്ഥാനത്ത് 23 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ 6, തിരുവനന്തപുരം 5,കോട്ടയം 4, പത്തനംതിട്ട – എറണാകുളം 2, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വിധവും എലിപ്പനി സ്ഥിരീകരിച്ചു. ചികിത്സ തേടിയതില്‍ 20 പേര്‍ക്ക് എലിപ്പനി എന്ന് സംശയിക്കുന്നു. 81 പേര്‍ക്ക് ചിക്കന്‍പോക്‌സും 19 പേര്‍ക്ക് മുണ്ടിനീരും നാല് മലേറിയ കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

By admin