• Wed. May 7th, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

Byadmin

May 6, 2025



തിരുവനന്തപുരം : ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ മാറ്റി നിയമിച്ചു.

കെ.ആര്‍ ജ്യോതിലാലിനെ പൊാതുഭരണ വകുപ്പില്‍ നിന്ന് ധനവകുപ്പിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്ക് വനം വകുപ്പിന്റെ ചുമതല നല്‍കി. പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി നിയമിച്ചു.

കേശവേന്ദ്രകുമാര്‍ ആണ് പുതിയ ധനവകുപ്പ് സെക്രട്ടറി. മിര്‍ മുഹമ്മദ് അലിയാണ് കെഎസ്ഇബി ചെയര്‍മാന്‍. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഇത്. ഡോ.എസ് ചിത്രയെ ധനവകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി.അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി.

 

By admin