കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി 45 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇതോടെ ഏഴ് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. നേരത്തേ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ കോഴിക്കോട് സ്വദേശികളും മൂന്നുപേര്‍ മലപ്പുറം സ്വദേശികളുമാണ്.
ഇതില്‍ മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞ് വെന്റിലേറ്ററിലാണ്.