സംസ്ഥാനത്ത് ചാരിറ്റിയുടെ മറവില്‍ കോടികള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മലയാളി ചാരിറ്റി പ്രവര്‍ത്തകര്‍ നടത്തുന്ന വീഡിയോയുടെ സ്‌കാനറും ബാങ്ക് അക്കൗണ്ട് നമ്പറും മാറ്റി സോഷ്യല്‍ മീഡിയ വഴിയാണ് ഇത്തരം സംഘങ്ങള്‍ പണം തട്ടിയെടുക്കുന്നത്. ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മലയാളി ചാരിറ്റി പ്രവര്‍ത്തകര്‍ ചെയ്യുന്ന വീഡിയോകളില്‍ അക്കൗണ്ട് നമ്പറും സ്‌കാനറുകളും തീയതിയും പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മാറ്റം വരുത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതോടെ വീഡിയോ കണ്ട് ആളുകള്‍ സഹായമായി നല്‍കുന്ന പണം തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് പോകുന്നു. ഇതിനെതിരെ പരാതി നല്‍കിയിട്ടും വേണ്ടവിധത്തിലുള്ള നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.