സംസ്ഥാനത്ത് മഴയില്‍ വന്‍ നാശനഷ്ടം. 14 ദുരിധാശ്വാസ ക്യാമ്പുകള്‍ തുറന്നു.240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.സംസ്ഥാനത്ത് പലയിയിടങ്ങളിലായി വീടുകള്‍ തകര്‍ന്നു. ഇടുക്കിയില്‍ കനത്ത കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നു പോയി. കോഴിക്കോട് താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. മണ്ണിടിച്ചില്‍ ദേശീയപാതയില്‍ വിളളല്‍ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. മഴക്കാലം നേരത്തെയെത്തിയതിനാല്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്താനായില്ലെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം.ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍ തകരാറിനെ തുടര്‍ന്ന് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
ഇന്ന് രാത്രിയും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്.