• Mon. Mar 31st, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്ഐവി ബാധിച്ചത് 52 പേർക്ക് : റിപ്പോ‍ർട്ട് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടേത്

Byadmin

Mar 28, 2025


തിരുവനന്തപുരം : കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്‌പ്പിലൂടെ 52 പേർക്ക് എച്ച്ഐവി ബാധിച്ചെന്ന് റിപ്പോ‍ർട്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

സിറിഞ്ചുകൾ പങ്ക് വെച്ചതാണ് എച്ച്ഐവിക്ക് കാരണമായത്. ഈവിധം എച്ച്ഐവി ബാധിച്ചവർ നിലവിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ്.

മയക്കുമരുന്ന് കുത്തിവെക്കുന്നവരെ കണ്ടെത്തുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എച്ച്ഐവി പരിശോധനയ്‌ക്ക് വിധേയമാക്കിയത്.



By admin