സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ കവചം സംവിധാനത്തിന്റെ ഭാഗമായി മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ വൈകുന്നേരം 3 30 നും ഓറഞ്ച് അലര്‍ക്കുള്ള ജില്ലകളില്‍ നാലു മണിക്കുമാണ് സൈറണ്‍ മുഴങ്ങുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആണ് സൈറണ്‍ മുഴക്കുക. മലപ്പുറം, കോഴിക്കോട,് വയനാട,് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്. ചെറുതുരുത്തിയില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകള്‍ മരം വീണ് തകര്‍ന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തില്‍ മിന്നല്‍ ചുഴലിയുണ്ടായി.