• Wed. Oct 22nd, 2025

24×7 Live News

Apdin News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ അതിതീവ്ര മഴ – Chandrika Daily

Byadmin

Oct 22, 2025


സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ 12 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ വകുപ്പ് ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മൂന്നിടത്ത് റെഡ് അലര്‍ട്ടുമാണ്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടും പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. കൂടാതെ വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലേയും ബംഗാള്‍ ഉള്‍ക്കടലിലേയും ശക്തമായ ചക്രവാതച്ചുഴി, ന്യൂനമര്‍ദം എന്നിവയാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. വെളളിയാഴ്ചവരെ മിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ വെളളിയാഴ്ചവരെ മത്സ്യബന്ധനം ഒഴിവാക്കാണെമന്നും തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളും മലയോരമേഖലകളും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.



By admin