തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആവേശത്തോടെയാണ് ജനം പോളിംഗ് സ്‌റ്റേഷനുകളിലെത്തിയത്.
ആകെ 78.27 ശതമാനം ആണ് പോളിംഗ്. പാലക്കാടും കോഴിക്കോടും പോളിംഗ് 80 ശതമാനം കടന്നു.മണ്ഡലാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് ഏറ്റവും കൂടിയ പോളിംഗ്.
തിരുവനന്തപുരം- 77.05, കൊല്ലം-76.28, പത്തനംതിട്ട-70.76, ആലപ്പുഴ-77.39, എറണാകുളം -79.89, കോട്ടയം-74.77, ഇടുക്കി-77.15, തൃശൂര്‍-77.11, പാലക്കാട് -80.37, മലപ്പുറം-79.82, കോഴിക്കോട് -81.36, വയനാട് -78.81, കണ്ണൂര്‍- 78.60, കാസര്‍കോട്- 79.11