• Sun. Jan 25th, 2026

24×7 Live News

Apdin News

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്‌

Byadmin

Jan 25, 2026



തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്.  വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങും.

മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി പുരസകാരം നൽകും. ചടങ്ങിനുശേഷം മികച്ച പിന്നണിഗായകർക്കുള്ള പുരസ്‌കാരജേതാക്കളായ കെ എസ് ഹരിശങ്കർ, സെബ ടോമി എന്നിവർ നയിക്കുന്ന സംഗീതപരിപാടിയുമുണ്ട്‌.

By admin