ശ്രീനഗര്‍: ജമ്മു കശ്മീരിനും ലഡാക്കിനും സംസ്ഥാന പദവി നല്‍കുന്നതില്‍ കേന്ദ്രം കാലതാമസം വരുത്തിയെന്ന് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വ്യക്തമാക്കി. എത്രയും പെട്ടെന്ന് സംസ്ഥാന പദവി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഇവയ്ക്ക് സംസ്ഥാന പദവി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ വൈകിവരുന്നതെന്തെന്ന് ഒമര്‍ അബ്ദുല്ല ചോദിക്കുന്നു. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നതും ഒമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതും ഓര്‍മ്മിപ്പിച്ചു.
ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നുവരുന്നു. സമരനേതാവ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തു, നാല് പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന പദവി നല്‍കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. കര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്, അപെക്സ് ബോഡി പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
2019-ല്‍ ജമ്മു കശ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയിരുന്നു. ആറാം ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സംസ്ഥാനപദവി ആവശ്യമാണ്, ഇതുവരെ സമരങ്ങള്‍ തുടരുകയാണ്.