• Fri. Sep 26th, 2025

24×7 Live News

Apdin News

സംസ്ഥാന സര്‍ക്കാര്‍ 2000 കോടി രൂപ കൂടി വായ്‌പയെടുക്കുന്നു

Byadmin

Sep 26, 2025



തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപ വായ്‌പയെടുക്കുന്നു. കടപ്പത്രം വഴിയാണ് വായ്‌പയെടുക്കുന്നത്

കഴിഞ്ഞ ആഴ്ച 1000 കോടി വായ്‌പയെടുത്തതിന് പിന്നാലെയാണ് വീണ്ടും 2000 കോടി കൂടി സര്‍ക്കാര്‍ വായ്‌പയെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ഇത്. സെപ്തംബര്‍ മാസത്തെ പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുന്നതില്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് പുതിയ നീക്കം.

ഓണക്കാലത്ത് സര്‍ക്കാര്‍ 8000 കോടി രൂപയോളം പൊതുവിപണിയില്‍ നിന്ന് വായ്‌പയെടുത്തിരുന്നു. ഇതിന് ശേഷമാണ് 3000 കോടി രൂപ കൂടി വായ്‌പയില്‍ നിന്ന് കണ്ടെത്തേണ്ട ആവശ്യമുണ്ടായത്.

By admin