• Fri. Nov 15th, 2024

24×7 Live News

Apdin News

സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സ്: ലീഡ് തുടര്‍ന്ന് മലപ്പുറം

Byadmin

Nov 10, 2024


കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സിന്റെ മൂന്നാം ദിനവും കുതിപ്പ് തുടര്‍ന്ന് മലപ്പുറം. മീറ്റിന്റെ മൂന്നാം ദിവസവും നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെ പിന്തള്ളി മലപ്പുറം ചരിത്രത്തിലാദ്യമായി ഓവറോള്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുകയാണ്.

48 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 124 പോയിന്റ് സ്വന്തമാക്കിയാണ് മലപ്പുറത്തിന്റെ കുതിപ്പ്. രണ്ടാമതുള്ള പാലക്കാടിന് നിലവില്‍ 76 പോയിന്റ് മാത്രമാണുള്ളത്. 10 സ്വര്‍ണവും 8 വെള്ളിയുമടക്കം 76 പോയിന്റാണുള്ളത്. ആതിഥേയരായ എറണാകുളമാണ് മൂന്നാമത്. നാല് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 41 പോയിന്റ്. അഞ്ച് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 398 പോയിന്റുമായി തിരുവനന്തപുരമാണ് നാലാമത്.

സ്‌കൂളുകളില്‍ മലപ്പുറം ജില്ലയിലെ കടകശ്ശേരി ഇഎച്ച്എസ്എസ് സ്‌കൂള്‍ ഇന്നലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമടക്കം 44 പോയിന്റാണ് നിലവില്‍ അവരുടെ സമ്പാദ്യം. മാര്‍ബേസില്‍ കോതമംഗലമാണ് രണ്ടാമത്. മൂന്ന് സ്വര്‍ണവും ആറ് വെള്ളിയുമടക്കം 33 പോയിന്റ്. മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം 23 പോയിന്റുമായി മൂന്നാമത്.

അത്ലറ്റിക്സിന്റെ മൂന്നാം ദിനമായ ഇന്നലെയും ഒരേയൊരു റിക്കാര്‍ഡ് മാത്രമാണ് പിറന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസിലെ വിജയ്കൃഷ്ണയാണ് റിക്കാര്‍ഡിന് അവകാശിയായത്. വെള്ളി നേടിയ ഷാഹുലും നിലവിലെ റിക്കാര്‍ഡ് തിരുത്തി.



By admin