
പാലക്കാട്: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടെ.. വാഹനം റോഡിലൂടെ പോകുമ്പോള്‍ തന്നെ ചാര്‍ജ് കയറുന്നതിനെകുറിച്ച് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ അങ്ങനൊരു ഓണ്‍ റോഡ് ചാര്‍ജിങ് സിസ്റ്റവുമായാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്എസ്എസിലെ എസ്.കെ.ഗൗരംഗും ഓംകാര്‍ സനത്തും ശാസ്ത്രമേളയിലെ എച്ച്എസ്എസ് വിഭാഗം വര്‍ക്കിങ് മോഡലിനെത്തിയത്.
ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ സാങ്കേതികവിദ്യയില്‍, ഡൈനാമിക് വയര്‍ലസ് ഗ്ലെക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് പാഡുകളില്‍ നിന്ന് വയര്‍ലെസായി ഊര്‍ജ്ജം കൈമാറപ്പെടുകയാണ് ഇവിടെ നടക്കുന്ന പ്രക്രിയ. ഇതിലൂടെ വാഹനത്തിന്റെ അടിവശത്തേക്ക് ചാര്‍ജ് കയറുന്നു. വാഹനത്തിന്റെ അടിവശത്തും റോഡിലും ഒരു റിസീവിങ് കോയില്‍ മൊണ്ടന്റ് എസി കറന്റ് ഒരു കോയിലിലൂടെ കടത്തിവിടുമ്പോള്‍, ട്രാന്‍സ്മിറ്റിങ് കോയിലിലൂടെ കടന്നുപോകുന്ന കാന്തികശക്തി ദ്വിതീയ കോയിലിലൂടെ കടന്നുചെന്ന് വാഹനത്തിന്റെ കോയിലില്‍ ഒരു ആള്‍ട്ടര്‍നേറ്റിങ് ഇലക്ട്രിക് കറന്റ് ഉണ്ടാക്കുന്നു. തുടര്‍ന്ന് ഇന്‍ഡ്യൂസ്ഡ് എസിയെ ഡയറക്ട് കറന്റിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യുന്നു.കാറുകള്‍, ഇരുചക്രവാഹനം എന്നിവയ്‌ക്കും ഇത് പ്രായോഗികമാണ്. വാഹനങ്ങള്‍ കൂടുന്നതനുസരിച്ച് ചാര്‍ജ് കോയിലിലൂടെ കടന്നുപോകും. ഇതിലൂടെ സമയലാഭിക്കാം. ഇന്ധനോപയോഗം കുറയ്‌ക്കാം.