• Sun. Dec 29th, 2024

24×7 Live News

Apdin News

സംസ്ഥാന സ്കൂൾ കലോത്സവം കേമമാക്കാൻ 
ക്രമീകരണങ്ങളായി, 25 വേദിയിൽ 249 മത്സരയിനം | Kerala | Deshabhimani

Byadmin

Dec 28, 2024




തിരുവനന്തപുരം

ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവ ഒരുക്കങ്ങൾ വിലയിരുത്താൻചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മേളയുടെ ഉദ്‌ഘാടനം ജനുവരി നാലിന്‌ രാവിലെ 10ന്‌ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒൻപതര  മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കേരളകലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം വേദിയിൽ അവതരിപ്പിക്കും.

വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ നൃത്തശിൽപ്പമൊരുക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ. പതിനയ്യായിരംപേർ പങ്കെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും കലോത്സവ പോസ്റ്ററുകൾ, ബാനർ എന്നിവ പ്രദർശിപ്പിക്കും.

സ്വർണക്കപ്പ്‌ 31ന്‌ കാസർകോടുനിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിർത്തിയിൽ മൂന്നിന്‌ പ്രവേശിക്കും. പട്ടം സെന്റ് മേരീസ്‌ ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം ഒരുക്കും. 30, 31 തീയതികളിൽ സ്കൂൾ തലത്തിൽ കലോത്സവത്തിനുള്ള ഭക്ഷ്യവസ്തുക്കൾ ശേഖരിക്കും. ജനുവരി മൂന്നിന് വൈകിട്ട് മുതൽ ഭക്ഷണം വിതരണം ചെയ്തുതുടങ്ങും.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin