അശ്റഫ് ആളത്ത്
ദമ്മാം: സഊദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടുപേര്‍ മരണപ്പെട്ടു.രണ്ടുപേര്‍ക്ക് പരിക്കേറ്റു.കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ ആഷിഖ് അലി (29) ആണ് മരിച്ചമലയാളി.മരണപ്പെട്ട രണ്ടാമന്‍ സഊദി പൗരനാണ്.
ആഷിഖിന്റെ കൂടെ യാത്രചെയ്തിരുന്ന സപ്രവര്‍ത്തകരായ രണ്ടു ബംഗ്ലാദേശികള്‍ക്ക് പരിക്കേറ്റു.ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ശനിയാഴ്ച വൈകീട്ട് ദമ്മാം -ഹഫൂഫ് റോഡിലെ ഫദീലയില്‍ വെച്ചായിരുന്നു അപകടം.ആഷിഖ് അലി തല്‍ക്ഷണം മരിച്ചു.സാരമായി പരിക്കേറ്റ സഊദി പൗരനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിളിലും രക്ഷിക്കാനായില്ല.
എതിര്‍ദിശകളില്‍നിന്ന് വന്ന വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ്അലി ഏഴുമാസം മുമ്പാണ് വിവാഹം കഴിഞ് സഊദിയില്‍ എത്തിയത്. കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ അലിയാരുകുഞ്ഞ്-ആമിന ദമ്പതികളുടെ മകനാണ്.ഹാഷ്മിയാണ് ഭാര്യ. ഡോ. അഹ് ന അലി ഏക സഹോദരി. അല്‍ അഹ്സ കിങ് ഫഹദ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നാസര്‍ മദനി അറിയിച്ചു.