കൊച്ചി: സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ക്കുള്ള ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്ന അന്താരാഷ്‌ട്ര ചിപ്പ് സമ്മേളനം ആരംഭിച്ചു. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ സംഘടനയായ സിന്‍സിഷ്യം ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ 350-ലധികം വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
ജപ്പാനില്‍ നിന്നുള്ള പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. വതാരു നാഗമാറ്റ്‌സു സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏറ്റവും സങ്കീര്‍ണമായ ഹൃദ്രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതികളില്‍ മെഡിക്കല്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പരിഷ്‌കരിക്കുന്ന സാഹചര്യത്തില്‍ നിരന്തരമായ നവീകരണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രിസിഷന്‍ ആന്‍ജിയോപ്ലാസ്റ്റി ഉപയോഗിച്ച് സങ്കീര്‍ണ ഹൃദ്രോഗ ചികിത്സകള്‍ കുറ്റമറ്റതാക്കുകയെന്ന പ്രമേയത്തിലാണ് സമ്മേളനമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റു ം ഓര്‍ഗനൈസിംഗ് ചെയര്‍മാനുമായ ഡോ. അനില്‍കുമാര്‍ ആര്‍. പറഞ്ഞു.