• Tue. Mar 24th, 2026

24×7 Live News

Apdin News

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

Byadmin

Mar 24, 2026


സിംഗപ്പൂര്‍: മലയാളി നീന്തര്‍ താരം സജന്‍ പ്രകാശിന് സിംപ്പൂര്‍ നാഷണല്‍ ഏജ് ഗ്രൂപ്പ് സ്വിമ്മിങ്ങില്‍ വെള്ളി. ഒപ്പം വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് യോഗ്യത നേടാനും സാധിച്ചു.

ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാണ് മികച്ച പ്രകടനം കാഴ്‌ച്ചവച്ച സജന്‍ പ്രകാശിന്റെ വെള്ളി നേട്ടം. ഒരു മിനിറ്റ് 57.09 സെക്കന്‍ഡില്‍ താരം ഫിനിഷ് ചെയ്തു. ഒരു മിനിറ്റ് 56.18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനീസ് തായ്‌പെയി താരം കുവാന്‍ ഹുങ്-വാങ് ആണ് സജനെ മറികടന്ന് സ്വര്‍ണം നേടിയത്.

വെള്ളി നേട്ടത്തിനായി കാഴ്‌ച്ചവച്ച പ്രകടനം സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത നേടിക്കൊടുത്തു. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ പുരുഷ വിഭാഗത്തിലേക്കായി സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നിശ്ചയിച്ചിരുന്ന യോഗ്യത ഒരു മിനിറ്റ് 57.12 സെക്കന്‍ഡ് ആണ്. 0.3 സെക്കന്‍ഡിന്റെ നേരീയ വ്യത്യാസത്തില്‍ സജന്‍ യോഗ്യത ഉറപ്പിക്കുകയായിരുന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ദേശീയ റിക്കാര്‍ഡിന് ഉടമയായ സജന്റെ മികച്ച നേട്ടം ഒരു മിനിറ്റ് 56.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പ്രകടനമാണ്.

ജൂലൈ 23 മുതല്‍ ആഗസ്ത് രണ്ട് വരെ ഗ്ലാസ്‌ഗോയിലാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ്.



By admin