
ടി-20 ലോകകപ്പില്‍ ഭാരതത്തിന്റെ വിജയത്തിലും സഞ്ജു സാംസണിന്റെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് വിജയത്തിലും ഇന്ന് ഏറെ സന്തോഷിക്കുന്ന ഒരു പിഞ്ചു കുഞ്ഞുണ്ട്, മുംബൈയില്‍. അവളുടെ പേരറിയില്ല.. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. അവളുടെ വര്‍ത്തിയാണ് ലോകം ഏറെ ശ്രദ്ധയോടെയും കൗതുകത്തോടെയും ശ്രദ്ധിച്ചത്.
നിര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഫൈനല്‍ നേരില്‍ക്കാണാന്‍ സാധിച്ചില്ല എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞുവരുന്ന പെണ്‍കുട്ടി ആരെന്നറിയേണ്ടേ.. അതിന് ഈ ലോകകപ്പിലെ സെമി ഫൈനല്‍ മത്സരം തുടങ്ങുംമുമ്പുള്ള ദേശീയഗാനാലാപനത്തിലേക്കു പോകണം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ആരംഭിക്കുന്നതിനു തൊട്ടുമ്പ് ഇടു ടീമിലെ അംഗങ്ങളെയും വേദിയിലേക്ക് കുട്ടികളാണ് ആനയിക്കുന്നത്. അങ്ങനെ ഭാരത ടീം അംഗങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നു. ടീമംഗങ്ങളും അവര്‍ക്കൊപ്പം വന്ന കുട്ടികളുമൊക്കെ ഈ സമയം അറ്റന്‍ഷനായി നിന്ന് ദേശീയ ഗാനം പാടുന്നു. അപ്പോഴാണ് ആ പെണ്‍കുട്ടി ക്യാമറാമാന്റെ കണ്ണിലും അതുവഴി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധേയിലും പെടുന്നത്. സഞ്ജു സാംസണിന്റെ മുന്നില്‍ നിന്ന ആ പെണ്‍കുട്ടി ദേശീയ ഗാനമാലപിക്കുമ്പോള്‍ കൈ കൂപ്പി പ്രാര്‍ഥിക്കുകയായിരുന്നു. ആ മത്സരത്തില്‍ സഞ്ജു 89 റണ്‍സ് നേടി മാന്‍ ഓഫ് ദ മാച്ചായി. ഭാരതം വിജയിക്കുകയും ചെയ്തു. സഞ്ജുവിന്റെ നേട്ടത്തിനു പിന്നില്‍ ആ പെണ്‍കുട്ടിയുടെ പ്രാര്‍ഥന കൂടിയുണ്ടായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറഞ്ഞത്. അതിനാല്‍ ആ പെണ്‍കുട്ടിയെ അഹമ്മദാബാദില്‍ ഫൈനല്‍ കാണാന്‍ കൊണ്ടുപോകണം എന്നായിരുന്നു ആരാധകരുടെ ആവശ്യം. ആ പെണ്‍കുട്ടി അഹമ്മദാബാദിലെത്തിയാലും ഇല്ലെങ്കിലും അവള്‍ സഞ്ജുവിന്റെ പ്രകടനം കണ്ട് ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പോടെ പറയാം..ഈശ്വരനോട് വീണ്ടും വീണ്ടും നന്ദിയും..