
തിരുവനന്തപുരം: യുവ നടിയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രതികരണവുമായി ഭാര്യ ദീപ.സത്യമേവ ജയതേ എന്ന് കുറിച്ച് ദിലീപും രാഹുല്‍ ഈശ്വറുമൊത്തുള്ള ഫോട്ടോ പങ്കുവച്ചാണ് പ്രതികരണം.
നേരത്തേ നടിയെ ആക്രമിച്ച കേസില്‍ വിധി വരുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിട്ടുണ്ട്.എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ തിരിച്ചറിയാന്‍ കഴിയും വിധം വീഡിയോ പുറത്തിറക്കിയ കേസില്‍ ജയിലില്‍ കഴിയുകയാണ് രാഹുല്‍ ഈശ്വര്‍. തന്നെ വ്യാജ കേസില്‍ ജയിലില്‍ അടച്ചെന്ന് ആരോപിച്ച് നടത്തിവന്ന നിരാഹാര സമരം രാഹുല്‍ ഈശ്വര്‍ അവസാനിപ്പിച്ചിരുന്നു.
കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.