• Mon. Apr 14th, 2025

24×7 Live News

Apdin News

സദസില്‍ ആള് കുറഞ്ഞതിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Byadmin

Apr 13, 2025


കോഴിക്കോട്: ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ സദസില്‍ ആള് കുറഞ്ഞതില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര ജില്ലാ ആശുപത്രി ഫേസ് 2 സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം

പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ലെന്നും നല്ല ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തിങ്ങി ഇരിക്കേണ്ട എന്ന് കരുതിക്കാണും എന്നും മുഖ്യമന്ത്രി പരിഹാസമുയര്‍ത്തി. വെയിലും ചൂടും ആയത് കൊണ്ട് ആളുകള്‍ക്ക് വിസ്താരത്തോടെ ഇരിക്കാന്‍ സംഘാടകര്‍ സൗകര്യം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു ഔചിത്യബോധം കാരണം താന്‍ മറ്റൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

പതിനൊന്ന് മണിക്ക് തുടങ്ങേണ്ട പരിപാടിയില്‍ സദസില്‍ ആളുകള്‍ എത്തുന്നതിനായി മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നും ഇറങ്ങാതെ കാത്തിരുന്നു. സദസില്‍ ആളില്ലാത്തതിനാല്‍ 11 മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് 11.35 നാണ് മുഖ്യമന്ത്രി എത്തിയത്.വലിയ പന്തല്‍ സംഘാടകര്‍ ഒരുക്കിയിയിരുന്നു.

വടകര എംഎല്‍എ കെകെ രമയും എംപി ഷാഫി പറമ്പിലും പങ്കെടുക്കാത്തതിലും മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം ഉയര്‍ത്തി.അതേസമയംസി പി എമ്മിലെ വിഭാഗീയതയാണ് പരിപാടിക്ക് ആളുകുറയാന്‍ കാരണമെന്നും സംസാരമുണ്ട്.

 

 



By admin