
തിരുവനന്തപുരം: സദ്യക്ക് പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ് വിവാഹ സല്‍ക്കാര ഹാളില്‍ കൂട്ടയടി.വരന്റെയും വധുവിന്റെയും ബന്ധുക്കളാണ് അടി ഉണ്ടാക്കിയത്.ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയിലെ വിവാഹ സല്‍ക്കാര ഹാളിലാണ് സംഭവമുണ്ടായത്. കഴിഞ്ഞദിവസമായിരുന്നു അടി നടന്നത്.
ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു.ചെറിയ തര്‍ക്കം ഉണ്ടായത് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തതോടെയാണ് കൂട്ടത്തല്ലായത്.
വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല.