
തിരുവനന്തപുരം: സനാതനധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് അംബേദ്കര്‍ പറഞ്ഞെന്ന മണ്ടത്തരം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍. സനാതന ധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് പറഞ്ഞ അംബേദ്കറുടെ ഇന്ത്യയില്‍ താന്‍ ക്രിസ്മസ് ആഘോഷിക്കുമെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറായ അബ്ജോദ് വര്‍ഗ്ഗീസ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഇസ്ലാമിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള അംബേദ്കര്‍ ഒരിയ്‌ക്കലും സനാതനധര്‍മ്മത്തെ പകര്‍ച്ചവ്യാധിയാണെന്ന് പറഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കാത്ത ഇസ്ലാമിനെതിരെ കടുത്ത വിമര്‍ശനം അംബേദ്കര്‍ ഉയര്‍ത്തിയിരുന്നു. ഇസ്ലാമിലെ ബഹുഭാര്യാത്വത്തെയും എതിര്‍ത്തിരുന്നു. സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് പറഞ്ഞത് ഈയിടെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ്. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞ വാക്കുകളാണ് അംബേദ്കര്‍ പറഞ്ഞുവെന്ന രീതിയില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കുറിച്ചിരിക്കുന്നത്.
ക്രിസ്മസ് ദിനത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചത്.