തനക്കെതിരെ വധഭീഷണി നടന്നതായി പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുഎഇ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു.