
ശബരിമല: സന്നിധാനത്ത് മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 ഇടങ്ങളിലും പൊലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യവകുപ്പിന്റെ സേവനവും ഉറപ്പാക്കും.
തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണര്‍ ഹൗസ് മുറ്റം, ഇന്‍സിനറേറ്റര്‍, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടല്‍ സമുച്ചയത്തിന് പിന്നിലുളള വിശാലമായ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ മകരവിളക്ക് ദര്‍ശിക്കാം. ദര്‍ശന്‍ കോംപ്ലക്സ് പരിസരം, ബിഎസ്എന്‍എല്‍ ഓഫീസിന് എതിര്‍വശം, ജല അതോറിറ്റി ഓഫീസ് പരിസരം,ഫോറസ്റ്റ് ഓഫീസ് പരിസരം,കൊപ്രാക്കളം, ആഴിയുടെ പരിസരം, ജ്യോതി നഗര്‍ എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാന്‍ സൗകര്യമുള്ളത്.
ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ തങ്ങുന്ന പാണ്ടിത്താവളം മേഖലയില്‍ ദേവസ്വം ബോര്‍ഡ് ബാരിക്കേഡ് സ്ഥാപിക്കും. പമ്പയില്‍ ഹില്‍ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമുണ്ട്.ഇവിടെ പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകും.