തിരുവനന്തപുരത്ത് സപ്ലൈകോ എന്‍ എഫ് എസ് ഐ സബ് ഡിപ്പോയില്‍ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാര്‍ പിടികൂടി. വെഞ്ഞാറമൂടില്‍ ഇന്ന് രാവിലെ 11 മണിയോടെ പിക്കപ്പ് വാനില്‍ അരി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്.
സംഭവത്തിന് പിന്നാലെ പിക്കപ്പ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടിരുന്നു. കുമ്മിള്‍ സ്വദേശി ഇര്‍ഷാദ് ആണ് സബ് ഡിപ്പോയുടെ നടത്തിപ്പുകാരന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഡിപ്പോയില്‍ പരിശോധനയാരംഭിച്ചു. സബ് ഡിപ്പോയുടെ നടത്തിപ്പുകാരനായ ഇര്‍ഷാദും വാഹനം തടയുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.