തിരുവനന്തപുരം: സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നീക്കത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ രക്ഷകർത്താക്കളുടെ പൗരത്വരേഖ ആവശ്യപ്പെടുന്നത് പ്രായപൂർത്തി വോട്ടവകാശത്തിന്റെ ലംഘനമാണെന്നും മുഖ്യമന്ത്രി സഭയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷൻ സംശയത്തിന്റെ നിഴലിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾ അംഗീകരിച്ചു. ബീഹാ റിൽ വോട്ടർപട്ടിക പരിഷ്കരണം നടന്നത് യുക്തി രഹിതമായിട്ടായിരുന്നു. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിൽ കേരളത്തിലും എസ് ഐ ആർ നടപ്പിലാക്കുന്നതിനെ ചില ആശങ്കകളോടെ മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരട് നേരത്തെ തന്നെ തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിച്ചത്. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്‌ക്കരണത്തിനെതിരെ നിയമസഭ ഐക്യകണ്ഠന പ്രമേയം പാസാക്കിയത്.
എസ് ഐ ആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പലവട്ടം വ്യക്തമാക്കിയിരുന്നു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍പട്ടിക പുതുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരിുന്നു. ഇതിനുള്ള കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25നും പ്രസിദ്ധീകരിക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.