
തിരുവനന്തപുരം :നഗരത്തിലെ സമരങ്ങള്‍ക്ക് ദല്‍ഹി മാതൃകയില്‍ പ്രത്യേക കേന്ദ്രം ഉണ്ടാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കേര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ ചായ സത്കാരത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
ലോക്ഭവന്റെ അതിഥി, സമരം കാരണം ബുദ്ധിമുട്ടിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം.സെക്രട്ടേറിയറ്റിലോ ലോക്ഭവനിലോ സമരം നടന്നാല്‍ നഗരം നിശ്ചലമാകുന്ന അവസ്ഥ ഉണ്ട്.
ഏത് പദ്ധതിയുടെ ആവശ്യത്തിനും തന്നെ സമീപിക്കാമെന്നും കേന്ദ്ര സഹായം ലഭിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും ഗവര്‍ണര്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞു. കൗണ്‍സിലര്‍മാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.