
ന്യൂദല്‍ഹി:ഇനി വിദേശത്തിരുന്ന ഇന്ത്യയ്‌ക്കെതിരെ ആശയപ്രചാരണം നടത്തുന്നതിന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് തടയിടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ഫലം കാണുന്നു. വൈകാതെ ഇത് സംബന്ധിച്ച് എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമക്കമ്പനികള്‍ അവരുടെ ഉപയോക്താക്കളുടെ എല്ലാം രാജ്യവിവരങ്ങള്‍ പുറത്തുവിടും.
ഇതോടെ ഇന്ത്യയ്‌ക്ക് പുറത്തിരുന്ന് രാജ്യത്തിനെതിരെ രാജ്യദ്രോഹരമായ കമന്‍റിടുന്നവര്‍ക്ക് പാരയാകും കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. എന്തായാലും പ്രൊഫൈലുകള്‍ സൃഷ്ടിക്കുമ്പോള്‍ അവരുടെ രാജ്യവും പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കും. എന്ന് മാത്രമല്ല, ഇക്കാര്യം എക്സ് പോലുള്ള കമ്പനികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതോടെ മറഞ്ഞിരുന്നുള്ള രാജ്യദ്രോഹപ്രവര്‍ത്തനം ഇനി നടക്കില്ല.