• Tue. Aug 12th, 2025

24×7 Live News

Apdin News

സമൂഹമാധ്യമത്തില്‍ അധിക്ഷേപ പോസ്റ്റ്: നടന്‍ വിനായകനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

Byadmin

Aug 11, 2025



കൊച്ചി:സമൂഹമാധ്യമത്തില്‍ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവെച്ച നടന്‍ വിനായകനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശവും നേരത്തേ പങ്കുവെച്ച മറ്റൊരു പോസ്റ്റുമായി ബന്ധപ്പെട്ട പരാതികളിലായിരുന്നു ചോദ്യം ചെയ്തത്.

വിനായകന്റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകയെയും അസഭ്യവാക്കുകള്‍ നിറഞ്ഞ പോസ്റ്റിലൂടെ നടന്‍ അധിക്ഷേപിച്ചിരുന്നു.

ആധുനിക കവിത എന്ന നിലയിലായിരുന്നു പോസ്റ്റ് ഇട്ടതെന്ന് വിനായകന്‍ പൊലീസിന് മൊഴി നല്‍കി.സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലിട്ട അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കിയിരുന്നു.

 

By admin