• Tue. Apr 15th, 2025

24×7 Live News

Apdin News

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷു കൂടി: ആഘോഷവുമായി ലോകമെമ്പാടുമുള്ള മലയാളികൾ

Byadmin

Apr 14, 2025


ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്‌ക്കുന്ന ദിനമാണ് വിഷു. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം. വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും.

വിഷുവിനെക്കുറിച്ച് ​‍പ്രസിദ്ധമായ ഒരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. അഹങ്കാരിയും ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി നരകാസുരന്റെ നഗരമായ പ്രാക്‌ജോതിഷത്തില്‍ പ്രവേശിച്ചു.

നഗരത്തിന്റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം യുദ്ധമാരംഭിച്ചു. മുരൻ , താമ്രൻ, അന്തരീക്ഷൻ , ശ്രവണൻ , വസു വിഭാസു, നഭസ്വാൻ , അരുണൻ ആദിയായ അസുര പ്രമുഖരെയെല്ലാം മൂവരും നിഗ്രഹിച്ചു. ഒടുവിൽ നരകാസുരൻ പടക്കളത്തിലേക്ക് പുറപ്പെടുകയും യുദ്ധത്തിൽ നരകാസുരന്‍ വധിക്കപ്പെടുകയും ചെയ്‌തു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

എല്ലാ വായനക്കാർക്കും ജന്മഭൂമിയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.



By admin