സമ്പൽ ശാഹി ജമാമസ്‌ജിദ് കമ്മറ്റി പ്രസിഡന്റ് സഫർ അലിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് പ്രാദേശിക ഭരണകൂടം. ഉത്തർ പ്രദേശ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതാണ് സഫർ അലിയെ. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബവും മസ്‌ജിദ് കമ്മറ്റി അംഗങ്ങളുമായ ഹൈദർ അലി, താഹിർ അലി, ഖമർ ഹസ്സൻ, മുഹമ്മദ് ഡാനിഷ് , മുഹമ്മദ് മുജീബ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഈദ് നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളതെന്നുംഅറസ്റ്റെന്നും സമ്പൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്ര പറഞ്ഞു.
എന്നാൽ സഫർ അലി മോചിപ്പിക്കപ്പെടും വരെ പോരാടുമെന്ന് സമ്പൽ ബാർ അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. “സഫർ അലിയെയും അദ്ദേഹത്തിന്റെ കുടുംബങ്ങൾക്കുമെതിരെ ഭരണകൂടനടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ പിന്തുണക്കുമെന്ന്” ബാർ അസോസിയേഷൻ അംഗങ്ങൾ കൂട്ടിച്ചേർത്തു.