
ലാഹോര്‍: വിദേശങ്ങളില്‍ നിന്നുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൈവശം വയ്‌ക്കുകയും വില്‍ക്കുകയും ചെയ്തുവെന്ന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീവിക്കും 17 വര്‍ഷം തടവ്. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വിപണി മൂല്യത്തേക്കാള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് വിറ്റുവെന്നാണ് കേസ്.
അതേസമയം തെളിവില്ലാതെയാണ് കുറ്റം ചുമത്തിയതെന്ന് ഇമ്രാന്‍ ഖാനന്‌റെ വക്താവ് സുല്‍ഫിക്കര്‍ ബുഖാരി പറഞ്ഞു.പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി ഈ നടപടിക്രമങ്ങളെ കാപട്യമെന്ന് വിമര്‍ശിച്ചു.
കേസ് കെട്ടിച്ചമച്ചതാണെന്ന് ഇമ്രാന്‍ ഖാനന്‌റെ സഹോദരി അലീമ ഖാനും പറഞ്ഞു: ‘ അദ്ദേഹത്തെയും ഭാര്യയെയും ഏകാന്ത തടവില്‍ പീഡിപ്പിക്കുകയാണ്. രണ്ടര മാസമായി ഇതാണ് സ്ഥിതി.ഒരു മാല വില കുറച്ചുവിറ്റതിന് ഇമ്രാന്‍ ഇത്രയും വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ‘ അവര്‍ ചോദിച്ചു.