• Wed. Apr 2nd, 2025

24×7 Live News

Apdin News

സയീദ് മസൂദ് യാദൃച്ഛികമല്ല ; ജയ്ഷെ മുഹമ്മദ്, ലഷ്കർ ഭീകരരുടെ പേരുകൾ ; പൃഥ്വിയുടെ സിനിമകളില്‍ രാജ്യവിരുദ്ധത : ആർ എസ് എസ് മുഖപത്രം

Byadmin

Mar 30, 2025


കൊച്ചി : പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസർ. ഇസ്ലാമിക ഭീകരതയെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് ലേഖനത്തില്‍ പറയുന്നു.

എമ്പുരാനെ വിമർശിച്ച് കഴിഞ്ഞ ദിവസം ഓർ​ഗനൈസർ ലേഖനം പങ്കുവച്ചിരുന്നു. ഇതിന് ശേഷം 17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. അതിനു പിന്നാലെയാണ് പുതിയ ലേഖനം എത്തിയിരിക്കുന്നത്.

ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിന്റെയും ലഷ്‌കറെ ത്വയ്ബ ഭീകരൻ ഹാഫിസ് സയീദിന്റെയും പേരുകൾ വിളിച്ചറിയിക്കുന്ന മസൂദ് സയീദ് എന്ന കഥാപാത്രത്തിന്റെ പേര് യാദൃശ്ചികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?. സിനിമയെ വിമർശനാത്മകമായി കാണുന്ന ആർക്കും അങ്ങനെ വിശ്വസിക്കാൻ പ്രയാസമായിരിക്കും. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു കൂട്ടിച്ചേര്‍ക്കലാണിത്. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു .

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ കേരളത്തിലെ ചലച്ചിത്രമേഖലയിൽ ദീർഘകാലമായി നടക്കുന്ന പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ഗോധ്രയിലെ 59 നിരപരാധികളായ രാമഭക്തരുടെ ദാരുണമായ കൂട്ടക്കൊലയെ എമ്പുരാൻ അവഗണിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.



By admin