ലക്നൗ : രാം ലല്ലയുടെ തിരുനെറ്റിയിൽ സ്വർണ്ണവർണ്ണങ്ങളാൽ തിലല, ചാർത്തി സൂര്യദേവൻ .മഹാവിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനമായതിനാല്‍ ചൈത്രനവമി എന്നും രാമനവമി അറിയപ്പെടുന്നു. ഭക്തലക്ഷങ്ങളാണ് ഇന്ന് രാം ലല്ലയെ ദർശിക്കാനായി അയോദ്ധ്യയിൽ എത്തിയത്.
കൃത്യം 12 മണിക്ക് സൂര്യകിരണങ്ങൾ രാം ലല്ലയുടെ നെറ്റിയിലേക്ക് പതിക്കുന്നത് കാണാനാണ് ഇന്ന് ഭക്തർ അയോദ്ധ്യയിൽ എത്തിയിരിക്കുന്നത് . ഭജനകളും ഘോഷയാത്രകളും ഗാനമേളകളും അയോദ്ധ്യയുടെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട് . അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
വൈകുന്നേരം വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും. ഇന്ത്യയിലെ എല്ലാ പ്രധാന ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്.ഇന്ന് ആയിരങ്ങള്‍ സരയൂനദിയില്‍ സ്‌നാനം ചെയ്തു . ഇത് കൂടാതെ, തെലങ്കാനയിലെ ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം, തമിഴ്‌നാട്ടിലെ രാമേശ്വരം രാമനാഥസ്വാമിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും രാമനവമി പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.