
കോട്ടയം: ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്‌ത്തുന്ന സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് അച്ചടിച്ച് ശിവലിംഗത്തെയും ഹിന്ദുക്കളെയും ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെയും ബോധപൂര്‍വം അപമാനിച്ചതിലൂടെ സര്‍ക്കാര്‍ ഹൈന്ദവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ കുറ്റപ്പെടുത്തി.
പൊതുസമൂഹം ഇത് തിരിച്ചറിയണം. ഹിന്ദുമതത്തിനെതിരെ എന്തും ചെയ്യാം എന്ന ധാര്‍ഷ്ട്യം പുലര്‍ത്തുന്ന സര്‍ക്കാര്‍ സനാതന ധര്‍മ വിശ്വാസികളെ നിരന്തരം അപമാനിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ധനുമാസ തിരുവാതിരക്ക് മഹത്വം ഉണ്ട്. ആ തിരുവാതിര നാളില്‍ തന്നെ മഹാദേവനെ ആക്ഷേപിച്ചു കൊണ്ട് പുറത്തിറക്കിയ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതിനെതിരെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് ബിന്ദു മോഹന്‍ അറിയിച്ചു.
സര്‍ക്കാര്‍ ഭരണത്തില്‍ അധികാരം ഉറപ്പിച്ചനാള്‍ തുടങ്ങി സ്ത്രീത്വത്തെ അപമാനിച്ചും ഹിന്ദു വിശ്വാസത്തെ ചോദ്യം ചെയ്തുമാണ് മുന്നോട്ടു വന്നിട്ടുള്ളത്. ഈ സര്‍ക്കാരിന് സ്ത്രീകളോട് വിരോധം ആണ്. രക്തം ആണ് അവരുടെ ആയുധം. ചോര കൊണ്ടാണ് അവര്‍ തിമിര്‍ക്കുന്നത്. ഹിന്ദു സമൂഹത്തിലെ സ്ത്രീകളെ ഒരുമിപ്പിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധതക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ബിന്ദു മോഹന്‍, ജനറല്‍ സെക്രട്ടറി ജമുന കൃഷ്ണ കുമാര്‍ എന്നിവര്‍ അറിയിച്ചു.