തിരുവനന്തപുരം:കുടിശിക ഏറിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നത് വിതരണക്കാര്‍ നിര്‍ത്തിയതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. സര്‍ക്കാരിനു കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ ഇത് ബാധിക്കും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിര്‍ത്തിയത്.
സര്‍ക്കാര്‍ നിലവില്‍ 158 കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. മാര്‍ച്ച് 31 വരെയുള്ള കുടിശിക തീര്‍ക്കാതെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റ് 31 ന് മുമ്പ് കുടിശിക നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ഒരു രൂപ പോലും ലഭിച്ചില്ലെന്ന് വിതരണക്കാര്‍ പറഞ്ഞു. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയിരുന്നു.