• Sun. Jun 22nd, 2025

24×7 Live News

Apdin News

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പ്രമോഷന്‍; മേധാവി സ്‌കോര്‍ കുറച്ചിട്ടാലും കഴിവും പ്രാപ്‌തിയുമുണ്ടെങ്കില്‍ സ്‌ഥാനക്കയറ്റം തടയില്ല

Byadmin

Jun 22, 2025


കൊച്ചി; സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ സ്‌ഥാനക്കയറ്റം മേലുദ്യോഗസ്‌ഥന്‍ ‘വിചാരിച്ചാലും’ തടയാനാകില്ല. മേധാവി നല്‍കുന്ന വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ സ്‌കോര്‍ കുറഞ്ഞാലും കഴിവും പ്രാപ്‌തിയുമുണ്ടെങ്കില്‍ സ്‌ഥാനക്കയറ്റത്തിനു പരിഗണിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങി.

വ്യക്‌തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍അനുസരിച്ച്‌ മാര്‍ക്ക്‌ കുറച്ച്‌ ഇട്ട്‌ പ്രമോഷന്‍ തടയുന്നത്‌ ഇതോടെ അവസാനിക്കും. ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി (ഡി.പി.സി.) പരിഗണിക്കുമ്പോള്‍ എ.പി.എ(ആനുവല്‍ പെര്‍ഫോമന്‍സ്‌ അൈപ്രസല്‍) സ്‌കോര്‍ അഞ്ചില്‍ കുറവാണെങ്കില്‍ സ്‌ഥാനക്കയറ്റം നിഷേധിക്കുന്ന 1958-ലെ കേരള സ്‌റ്റേറ്റ്‌ സബോര്‍ഡിനേറ്റ്‌ സര്‍വീസസ്‌ റൂള്‍സിലാണു സര്‍ക്കാര്‍ ഭേദഗഗതി വരുത്തിയത്‌.

2022 ല്‍ സ്‌കോറിങ്‌ സമ്പ്രദായം കൊണ്ടുവന്നതാണ്‌ ഇപ്പോള്‍ തിരുത്തല്‍ വരുത്തിയത്‌. വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടിലെ സ്‌കോര്‍ അഞ്ചില്‍ താഴെയാണെങ്കിലും, യോഗ്യതയും കഴിവും ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റിക്കു പ്രത്യേകമായി പരിഗണിക്കാം. ഓരോ കേസും വ്യത്യസ്‌തമായി പരിഗണിച്ച്‌ ജീവനക്കാരെ സ്‌ഥാനക്കയറ്റത്തിനുള്ള സെലക്‌ട് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താം.

ഒരു ജീവനക്കാരന്റെ മൊത്തത്തിലുള്ള കഴിവിനെ ഒരു സ്‌കോര്‍ കൊണ്ട്‌ അളക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണു പുതിയ തീരുമാനത്തിലേക്കു നയിച്ചത്‌.

കീഴ്‌ജീവനക്കാരുടെ ജോലിയിലെ കൃത്യനിഷ്‌ഠ, ആത്മാര്‍ത്ഥത, സമയനിഷ്‌ഠ എന്നിവ വിലയിരുത്തി വകുപ്പ്‌ മേധാവിയാണു വാര്‍ഷിക പ്രകടന റിപ്പോര്‍ട്ട്‌ തയാറാക്കുന്നത്‌. എന്നാല്‍ പലപ്പോഴും മേലുദ്യോഗസ്‌ഥരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സ്‌കോര്‍ കുറയ്‌ക്കുന്നതു കാരണം യോഗ്യരായവര്‍ക്കു സ്‌ഥാനക്കയറ്റം നിഷേധിക്കപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

ബൈജു ഭാസി

By admin